Aathmavil Oru Sparsham
കന്യാനിധേ.. എൻ നാഥനേ..
ആരാണു നീ.. ആശ്ചര്യമേ..
വാഴ്ത്തുന്നു ഞാൻ.. ഉൾപ്പൂവിലെ.. അൾതാരയിൽ.. ഇന്നെന്നുമേ
കാരുണ്യമേ.. നിൻ. മൃദു സ്പർശം
ആത്മാവിലെ.. തേൻ കടലായ് (2)
അറിയുന്നു ഞാൻ നിൻ നേരുകൾ..
ജീവനേ… യേശുവേ…
സ്നേഹമേ.. സ്വർഗ്ഗമേ – (2) ( hook lines )
മെഴുകുതിരികളെ ഇനിയു മുരുകണെ
ഉയിരിലെ പ്രകാശമായ് കരുണ ചൊരിയണെ
ഉലകമിവനിലെ കഥകൾ അറിയവെ
കദനമോ വിദൂരമായ് ഒഴുകി മറയുമേ
ഏ ശയ്യ നിൻ വാക്കു വാഴ്ത്തവെ
ഏ ദൻ കിനാ പൂക്കൾ പൂക്കുമേ
അറിയുന്നു ഞാൻ നിൻ നോവുകൾ
ജീവനേ… യേശുവേ…
സ്നേഹമേ.. സ്വർഗ്ഗമേ – (2) ( hook lines )
കുരിശിലിടറിയോ അഭയ വിരലുകൾ
ഹൃദയമോ അബോധമായ് മുറിവു പുരളുമോ
അഖിലജനവുമീ വ്രണിത മിഴികളെ
തഴുകുവാൻ കൊതിച്ചിടാം മണലിൽ ഇഴയവേ
ഈ രാതാ രം സാക്ഷി ആകുമെ
ഈ പൊൻ കുളിർ കാറ്റു വീശുമേ
അറിയുന്നു ഞാൻ നിൻ നന്മകൾ
ജീവനേ… യേശുവേ…
സ്നേഹമേ.. സ്വർഗ്ഗമേ – (2) ( hook lines )
renjith ramesh